CinemaLatest NewsMovie
വിശാല്‍ സുഖംപ്രാപിച്ചു വരും; ബാബുരാജ്
ഹൈദരബാദ്: തമിഴ് നടന് വിശാലിന് സിനിമ സംഘടനത്തിനിടയില്‍ പരിക്ക് പറ്റിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സിനിമയില്‍ വില്ലന്‍ വേഷം ചെയ്യുന്ന മലയാളത്തിന്റെ സ്വന്തം വില്ലന്‍ ബാബുരാജുമായുള്ള സംഘടന രംഗത്തിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. താരത്തിന്റെ സുഖ വിവരം അന്വേഷിക്കുന്ന ആരാധകരുടെ ആകാംഷയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ഹൈദരാബാദിലെ ഷൂട്ടിങ് അവസാനിച്ചെന്നു കാണിച്ച് തന്റെയും വിശാലിന്റെയും ചിത്രം ബാബുരാജ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ വാര്‍ത്ത കേട്ട ആരാധകര്‍ താരത്തിന്റെ സുഖവിവരം അന്വേഷിക്കുകയായിരുന്നു. വിശാലിന് ചെറിയ അസ്വസ്തതകള്‍ ഉണ്ടെന്നും എന്നാല്‍ താരം പെട്ടന്നു തന്നെ സുഖംപ്രാപിച്ചു വരുമെന്നായിരുന്നു ബാബുരാജിന്റെ മറുപടി.