CrimeKerala NewsLatest NewsUncategorized

കഴുത്തിൽ മുഴയുമായെത്തിയ പതിനേഴുകാരി ഗർഭിണിയെന്ന് ആശുപത്രി അധികൃതർ: അമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി: കഴുത്തിൽ മുഴയുമായെത്തിയ പതിനേഴുകാരി ഗർഭിണി. ആശുപത്രി അധികൃതരുടെ പരാതിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കരിമുകൾ പുളിയാമ്ബിള്ളിമുഗൾ പ്ലാംപറമ്ബിൽ ഡെന്നി ജോർജാണ് ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ഇയാൾ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ ഗർഭിണിയായി.

മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് പെൺകുട്ടിയുടെ കഴുത്തിൽ ഒരു മുഴ ഉണ്ടാകുന്നത്. കണയന്നൂരിലെ ആശുപത്രിയിൽ കാണിച്ചപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതേ തുടർന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന് അറിയിച്ചു. ശസ്ത്രക്രിയക്കായി മെയ് 10 ന് മുൻപ് ആശുപത്രിയിൽ അഡ്‌മിറ്റാകണമെന്നും നിർദ്ദേശിച്ചു. ആശുപത്രിയിൽ കഴിയുന്നതിനിടെ പെൺകുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കാൻ ചെയ്തപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് അറിയുന്നത്.

ജനറൽ ആശുപത്രി അധികൃതർ വിവരം സെൻട്രൽ പൊലീസിനെ അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി വീട്ടിൽ കഴിയുന്ന അമ്മയുടെ കാമുകൻ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞു. സംഭവം നടന്നത് ചോറ്റാനിക്കര സ്റ്റേഷൻ പരിധിയായതിനാൽ അവിടേക്ക് കേസ് കൈമാറി. ചോറ്റാനിക്കര പൊലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ നാലു വട്ടം ഡെന്നീസ് പീഡിപ്പിച്ചതായി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ സംഭവമറിഞ്ഞ പ്രതി ഒളിവിൽ പോയി. പുത്തൻ കുരിശ് ഡി.വൈ.എസ്‌പി അജയ്നാഥിന്റെ നേതൃത്വത്തിൽ ചോറ്റാനിക്കര ഇൻസ്പെക്ടർ ജി.സന്തോഷ്‌കുമാറും സംഘവും കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടിയും പ്രതിയും മാനസികമായി ഏറെ അടുപ്പത്തിലായിരുന്നു. ഇത് മുതലാക്കിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. അടുത്തിടെയായി പെൺകുട്ടിയുടെ മാതാവുമായി ഇയാൾ അത്ര രസത്തിലല്ലായിരുന്നു. ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടാകുകയും ഡെന്നീസ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനൊരുങ്ങുകയും ചെയ്തു. ഈ സമയം പെൺകുട്ടിയാണ് ഡെന്നീസിനെ വീട്ടിൽ പിടിച്ചു നിർത്തിയത്. പീഡന വിവരം മാതാവോ മൂത്ത സഹോദരിയോ അറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ വച്ചാണ് വിവരം അറിയുന്നത്. കുട്ടിയുടെ ഗർഭം ആശുപത്രിയിൽ വച്ച്‌ തന്നെ അബോർഷൻ നടത്തി. ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി.

മാതാപിതാക്കൾ തമ്മിൽ നാലുവർഷം മുൻപ് വേർപിരിഞ്ഞതാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോൾ മാതാവ് ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടിൽ ഒപ്പം താമസിക്കുകയുമായിരുന്നു. ഡെന്നീസും ഭാര്യയെ ഉപേക്ഷിച്ച്‌ എത്തിയതായിരുന്നു. ഇവർ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. മൂത്ത സഹോദരിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button