Latest NewsNationalNewsUncategorized
ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം; സുവേന്ദു അധികാരി
ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
“പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അഞ്ച് സംസ്ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ പുറമെയുള്ള ഒരു രാജ്യമല്ല. ബംഗാള്‍ മറ്റൊരു രാജ്യമാണെന്നാണ് ചിലര്‍ ചിന്തിക്കുന്നത്”; സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.