Kerala NewsLatest NewsNews
മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്‍കി

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നല്‍കിയെന്ന് മൊഴി. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടേതാണ് മൊഴി.
ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നല്‍കിയതാണെന്നും പറയണം. ഇങ്ങനെ പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു സ്വപ്നക്ക് ഇ.ഡി നല്‍കിയ വാഗ്ദാനമെന്ന് സിപിഒയുടെ മൊഴിയില്‍ പറയുന്നു.
ആഗസ്ത് 13ന് രാത്രിയിലെ ചോദ്യംചെയ്യലിലാണ് സ്വപന്ക്ക് ഈ വാഗ്ദാനം നല്‍കിയത്. ഇ.ഡി ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നല്‍കിയത്. പലപ്പോഴും സ്വപ്നയെ പുലര്‍ച്ചെ നാല് മണി വരെ ചോദ്യം ചെയ്തെന്നും സിപിഒയുടെ മൊഴിയിലുണ്ട്. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന സംഘത്തിനാണ് സിപിഒ മൊഴി നല്‍കിയത്.