Kerala NewsLatest News
സി.കെ ശശീന്ദ്രന് നല്‍കിയത് കടംവാങ്ങിയ പണമെന്ന് സി.കെ ജാനു
കടം വാങ്ങിയ പണമാണ് മുന്‍ എം.എല്‍.എ, സി.കെ ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി.കെ ജാനു. കോഴപ്പണമാണെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ ജാനു പറഞ്ഞു.
ബി.ജെ.പി നല്‍കിയ കോഴപ്പണം ജാനു ശശീന്ദ്രന്റെ ഭാര്യയ്ക്ക് കൈമാറിയെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചിരുന്നു.
അതേസമയം സി.കെ ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സി.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്ബത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ഇത് നല്‍കുകയും ചെയ്തു. വ്യക്തിപരമായ സാമ്ബത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും സി.കെ ശശീന്ദ്രന്‍ പറഞ്ഞു.