ഷെഫീക്കിന്റെ കസ്റ്റഡി മരണം, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

തിരുവനന്തപുരം/ കാക്കനാട് ജില്ലാ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരണകാരണം പോലീസ് മർദ്ദനമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്
ഷെഫീക്കിന്റെ മരണം സംബന്ധിച്ച് ജയിൽ ഡിജിപിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക്ക് നിർദേശിച്ചിട്ടുള്ളത്.
കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ്(36) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്. ഷെഫീഖിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മർദനത്തിൽ സംഭവിച്ചതാണെന്ന് കുടുംബം ആരോപിക്കുന്നത്.