കണ്ണൂർ സർവകലാശാലയിൽ സംഘർഷം; എസ്.എഫ്.ഐ. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും
കണ്ണൂർ സർവകലാശാലയിൽ സംഘർഷം രൂക്ഷമായി. എസ്.എഫ്.ഐ. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടക്കുകയും, വനിതാ പോലീസുകാരിക്ക് പരിക്കേൽക്കുകയും ചെയ്തു. യുയുസി അംഗത്തിന്റെ ബാഗ് തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
യൂണിയൻ തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്താൻ എത്തിയ എം.എസ്.എഫ്.-യുയുസി അംഗത്തിന്റെ ബാഗും പേപ്പറും എസ്എഫ്ഐ സ്ഥാനാർത്ഥി പിടിച്ചെടുത്ത് ഓടിയെന്നാണ് ആരോപണം. പോലീസ് പ്രതിയായ പ്രവർത്തകയെ പിടിച്ചുവെച്ചപ്പോൾ, സഹപ്രവർത്തകർ എത്തി അവരെ മോചിപ്പിക്കാൻ ശ്രമിച്ചു. പോലീസ് വഴങ്ങാത്തതോടെ ഇരുവിഭാഗത്തിനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ സർവകലാശാല പരിസരം സംഘർഷഭരിതമായി. ഇതിനിടയിൽ ബാഗ് മറ്റ് എസ്എഫ്ഐ പ്രവർത്തകരുടെ കൈകളിലേക്ക് മാറി, അവർ അത് കൊണ്ടുപോയി. പേപ്പറിൽ എന്താണ് ഉണ്ടായിരുന്നതെന്ന് ഇതുവരെ വ്യക്തമല്ല.
അതേസമയം, ആരോപണം എസ്.എഫ്.ഐ. തള്ളി. ബാഗ് തട്ടിയെന്നതിന് തെളിവില്ലെന്നും, പോലീസ് അനാവശ്യമായി സ്ഥാനാർത്ഥിയെ പിടിച്ചുവെച്ചുവെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചത്.
Tag: Clashes at Kannur University; SFI activists and police clash