CrimeLatest NewsUncategorizedWorld
അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെതീരെ ക്രൂരത: പൊലീസ് വെടിവച്ചു കൊന്നു; പ്രതിഷേധം ശക്തം
മിനെപ്പോളിസ്: അമേരിക്കയിൽ കറുത്ത വർഗക്കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. 20 കാരനായ ഡാന്റെ റൈറ്റിനെയാണ് പൊലീസ് കൊലപ്പെടുത്തിയത്. മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്. താൻ പൊലീസ് പിടിയിലാണെന്ന് അറിയിക്കാൻ മകൻ തന്നെ വിളിച്ചിരുന്നുവെന്ന് ഡാന്റെ റൈറ്റിന്റെ അമ്മ ഞായറാഴ്ച പ്രതിഷേധക്കാരോട് പറഞ്ഞു.