CovidKerala NewsLatest NewsLaw,

ഫീസ് അടച്ചില്ല;ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് മൂന്നാം ക്ലാസുകാരനെ ഒഴിവാക്കി

പാലക്കാട്: രണ്ട് മാസത്തെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാംക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി. മാതാപിതാക്കളുടെ നമ്പര്‍ നീക്കിയത്
സ്‌കൂള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് .കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്ന ഗ്രൂപ്പാണ് ഇത്..കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.

ദുരനുഭവം ഉണ്ടായിരിക്കുന്നത് പാലക്കാട് വാണിയംകുളം ഗാലക്‌സി പബ്ലിക് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ്.ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് പുതിയ അധ്യയന വര്‍ഷത്തെ ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു. കൂനത്തറയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന എസ് പ്രതീഷിന്റെ മകനാണ് വിദ്യാര്‍ത്ഥി. അതേസമയം ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് പണമടയ്ക്കാന്‍ കഴിയാതെ വന്നതെന്നും,എല്‍കെജി മുതല്‍ മകന്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്, ഇതുവരെയും ഫീസ് മുടങ്ങിയിട്ടില്ല.


പല സാധ്യതയും ഫീസ് അടക്കാനായി നോക്കിയെങ്കിലും ഒന്നും നടന്നില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.എന്നാല്‍ സംഭവത്തില്‍ അധ്യാപിക പ്രതീഷിനോട് പറഞ്ഞത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും, ഫീസ് അടയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് രക്ഷകര്‍ത്താവിന് സ്‌കൂള്‍ നല്‍കിയതാണെന്നും ,ഓട്ടോറിക്ഷയ്ക്ക് ഓട്ടം ഉള്ള സമയത്ത് കുട്ടിക്കുള്ള ഫീസ് കരുതിവയ്ക്കണമെന്നുമാണ്.

ഇവിടെ മനസ്സിലാക്കേണ്ടത് ഒരു അധ്യാപികയുടെ ചിന്താഗതിയും മനോഭാവവും തന്നെയാണ് .അതേസമയം കൊവിഡ് ലോക്ക് ഡൗണ്‍ ആയതോടെ വരുമാനം നിലച്ചുവെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫീസടക്കാന്‍ വൈകിയതെന്നും പ്രീതഷ് ടീച്ചറെ അറിയിച്ചിരുന്നതാണ് .

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കുട്ടിയുടെ അച്ഛന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും പ്രധാന അധ്യാപിക വിശദീകരിച്ചു.സ്‌കൂള്‍ താരതമ്യേന കുറഞ്ഞ ഫീസാണ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതും നല്‍കാനാകാത്ത സാഹചര്യത്തിലാണ് ടിസി നല്‍കാന്‍ തയാറായത്.സ്‌കൂള്‍ അധികൃതരുടെ സമീപനം മൂലം നിലവില്‍ കുട്ടിയെ ഗാലക്‌സി സ്‌കൂളില്‍ നിന്ന് മാറ്റി കൂനത്തറയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തിരിുക്കുകയാണ് ഈ രക്ഷകര്‍ത്താക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button