ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും,എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം /എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജനുവരി 1 മുതൽ 10 , 12 ക്ലാസുകൾ തുടങ്ങും. ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകൾ. മാർച്ച് 16 വരെ ക്ലാസ് റൂം പഠനത്തിന് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നുണ്ട്. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് ചോദ്യങ്ങൾ തെരഞ്ഞെടുക്കാം. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കുന്നുണ്ട്. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും. മാതൃകാ ചോദ്യങ്ങൾ വെബ് സൈറ്റിൽ ലഭിക്കും. ക്ലാസ് പി.ടി.എകൾ വിളിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക മാർഗനിർദ്ദേശം പിന്നീട് നൽകും.ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നൽകും. ജനുവരി ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് നടത്തുക. മാർച്ച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.