indiaLatest NewsNationalNews

ജമ്മു- കശ്മീരിലെ മേഘവിസ്ഫോടനം; മൂന്ന് പേർ മരിച്ചു, രണ്ടുപേരെ കാണാതായതായി

ജമ്മു- കശ്മീരിലെ റംബാനിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. ഗംഗാനദി അപകടനിലയ്ക്ക് മുകളിലായി ഒഴുകുന്നതിനാൽ ഋഷികേശും ഹരിദ്വാറും ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

സ്ഥിതി നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ദുരന്തനിവാരണ സെക്രട്ടറിയോടും ജില്ലാ മജിസ്ട്രേറ്റിനോടും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ മരണം ആറായി. കാണാതായ 11 പേരെ തേടി തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Tag; Cloudburst in Jammu and Kashmir; Three dead, two missing

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button