സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദ് ദമാം ഹൈവേയില്‍ ഹുറൈറക്ക് സമീപം വെച്ചുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂര്‍ ചെറൂപ്പ സ്വദേശി വൈത്തലകുന്നുമ്മല്‍ അഫ്‌സല്‍ (29) ആണ് മരിച്ചത്.
ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്‌സല്‍ കടയിലേക്കുള്ള സാധനങ്ങള്‍ എടുക്കാനായി ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു. ദമാമില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതെന്‍ പാലം കഴിഞ്ഞ ഉടനെ അഫ്‌സല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ സൗദി പൗരന്റെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ അഫ്‌സലിന് തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിക്ക് സാരമല്ല.
എട്ട് വര്‍ഷമായി ദമാമിലുള്ള അഫ്‌സല്‍ നാല് മാസം മുമ്ബാണ് നാട്ടില്‍ വന്നുപോയത്. വി കെ ഹമീദിന്റെയും സുഹറാബിയുടെയും മകനാണ് അഫ്‌സല്‍. ഭാര്യ : ഷംന ഓമാനൂര്‍, മക്കള്‍: മുഹമ്മദ് അജ്‌നാസ് (5), ഫാത്തിമ തന്‍ഹ (3). സഹോദരന്‍: വി കെ ഫൈസല്‍. മയ്യത്ത് ഹുറൈറയിലെ പ്രിന്‍സ് സുല്‍ത്വാന്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.