Kerala NewsLatest News
ലൈംഗിക ചാറ്റും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നവരുടെ ചര്‍ച്ചാ ഗ്രൂപ്പുകള്‍ സജീവം; ക്ളബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഓഡിയോ പ്രധാനമായ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം ക്ളബ് ഹൗസില്‍ വ്യാപകമായി സമൂഹത്തിന് ദോഷകരമായ രീതിയിലെ ചര്‍ച്ചകള്‍ നടക്കുന്നതായി പൊലീസ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ലൈംഗിക ചുവയുളളതും ലൈഗിംകമായി അധിക്ഷേപിക്കുന്നതുമായ തരത്തിലെ സംഘങ്ങള്‍ ക്ളബ് ഹൗസില്‍ സജീവമാണെന്ന് പൊലീസ് കണ്ടെത്തി.
ഇതോടൊപ്പം സമൂഹത്തില്‍ ജാതി,മത സ്‌പര്‍ദ്ധ ഉണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ ചര്‍ച്ചകളും ശ്രദ്ധയില്‍ പെട്ടതായി പൊലീസ് അറിയിച്ചു. ഇത്തരം ഗ്രൂപ്പുകളെയെല്ലാം നിരീക്ഷിക്കും. ഇവ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവയുടെ അഡ്‌മിന്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും.