Editor's ChoiceKerala NewsLatest NewsLife StyleLocal NewsNationalNews

വോഗ് മാഗസിന്‍ വുമൺ ഓഫ് ദ ഇയറായി കെകെ ശൈലജ; ‘പേടിയല്ല, കര്‍മ്മനിരതയാവാനുള്ള ആവേശമാണ് എനിക്ക് കിട്ടിയത്’.

ലോകപ്രശസ്ത ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ 2020 ലെ വുമൺ ഓഫ് ദ ഇയറായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളെ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പല മേഖലയിലും കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി അംഗീകരിക്കുക. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോട്ടു കൂടിയാണ് നവംബര്‍ മാസത്തെ പതിപ്പില്‍ കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനില്‍ അവതരിപ്പിക്കുന്നത്.

‘പേടിയല്ല, കര്‍മ്മനിരതയാവാനുള്ള പ്രേരണയാണ് എനിക്ക് കിട്ടിയത്’ എന്ന തലക്കെട്ടോടെയാണ് മാഗസിന്‍ കവര്‍സ്‌റ്റോറി തയ്യാറാക്കി യിരിക്കുന്നത്. പ്രതിരോധത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും രീതികളെക്കുറിച്ചും തന്റെ ജീവിത രീതികളെക്കുറിച്ചും മന്ത്രി വിശദീകരിക്കുന്നുണ്ട്. ലോകത്തിലെ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്ന പ്രമുഖ വ്യക്തിത്വങ്ങളെയാണ് വോഗ് മാഗസിന്‍ കവര്‍ സ്‌റ്റോറി ചെയ്യാറുള്ളത്. നേരത്തെ മാഗസിന്റെ വോഗ് വാരിയേഴ്‌സ് എന്ന പട്ടികയിലും കെകെ ശൈലജ ഇടം നേടിയിരുന്നു. കൊവിഡ് പോരാട്ടത്തില്‍ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഈ പട്ടിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button