Kerala NewsLatest News

സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

മുമ്ബ് സമാനമായ സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സര്‍കാര്‍ ഇളവ് നല്‍കിയ നല്‍കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂര്‍ രോഗമാണ് സ്പൈനല്‍ മസ്കുലര്‍ അട്രോഫി. കുട്ടികളില്‍ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്. അമേരികയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍കാരിന്റെ സഹായം അഭ്യര്‍ഥിച്ചത്.

രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ദാരുണാവസ്ത പുറത്ത് വന്നതോടെ കുട്ടിക്ക് വേണ്ടി ലോകമെമ്ബാടുമുള്ള സുമനസുകള്‍ കൈകോര്‍ത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സാ ചിലവായ 18 കോടി രൂപ പിരിച്ച്‌ കിട്ടി. കേരളത്തില്‍ ഈ അപൂര്‍വ രോഗം ബാധിച്ച്‌ 100 പേര്‍ ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button