Kerala NewsLatest NewsPoliticsUncategorized

മുൻപ് ജയിക്കുമെന്ന് എന്താണ് ഇത്ര ഉറപ്പെന്ന് ചോദിച്ചില്ലേ; ഇത് ജനങ്ങളുടെ വിജയം; ഇതിന്റെ നേരവകാശികൾ കേരള ജനത: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നേരവകാശികൾ നിശ്ചയമായും കേരളജനതയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വീധി എഴുതി. ഈ സന്തോഷം പങ്കുവെക്കുന്നു. എന്നാൽ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻപ് ജയിക്കുമെന്ന് എന്താണ് ഇത്ര ഉറപ്പെന്ന് ചോദിച്ചപ്പോൾ എല്ലാം നൽകിയ മറുപടി തങ്ങൾ ജനങ്ങളെ വിശ്വസിക്കുന്നു, ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടും എന്നായിരുന്നു. അതിനെ അന്വർഥമാക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ തിരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂർവ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. അതിന്റെ ഭാഗമായി പല രീതിയിലുള്ള ആക്രമങ്ങൾ ഉണ്ടായി. അത് ഒരു ഭാഗത്ത്. അതോടൊപ്പം തന്നെ നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികൾ ഉണ്ട്. അതിനെ എല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തിൽ ജനങ്ങൾ പൂർണമായും പൂർണമായും എൽഡിഎഫിനൊപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനയും പ്രതിരോധിക്കാൻ കഴിഞ്ഞത്.

ആ ജനങ്ങൾ ഇനിയുള്ള നാളുകളിലും എൽഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ അഞ്ച് വർഷത്തെ സർക്കാറിനെയും സർക്കാറിന്റെ പ്രവർത്തനത്തെയും അംഗീകരിക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button