മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കോവിഡ് മുക്തനായ സാഹചര്യ ത്തിലാണ് ഇഡി യുടെ ഈ നീക്കം. നേരത്തെ രവീന്ദ്രനോട് ഹാജരാ കാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും കോവിഡ് പോസി റ്റീവായ തിനാൽ ഹാജരായിരുന്നില്ല. കൊവിഡ് മുക്തനാ യതിനെ തുടർന്ന് ആശുപത്രി വിട്ട സാഹചര്യത്തിൽ വീണ്ടും നോട്ടിസ് നൽകി വിളിച്ചു വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എം രവീന്ദ്രനെ ചോദ്യചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തിയതിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് തലേദിവസം കൊവിഡ് ബാധിച്ച തിനെ തുടർന്ന് ചോദ്യം ചെയ്യൽ നീട്ടിവയ്ക്കുകയായിരുന്നു. സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ഇ.ഡി രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രവീന്ദ്രൻ തന്നെ വിളിച്ചിരുന്നതായി സ്വപ്‌നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങ ളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷ ണ സംഘത്തിനുണ്ട്.