സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാത്തെ രവീന്ദ്രൻ ഒരു കാര്യവും ചെയ്യില്ല.

കാസര്‍ഗോഡ് /മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ കയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് രവീന്ദ്രൻ ഇപ്പോഴുള്ള നാടകങ്ങൾ കളിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി. സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാത്തെ രവീന്ദ്രൻ ഒരു കാര്യവും ചെയ്യില്ല. ഇഡി ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രയിൽ ആകുന്നു. ഇതെല്ലം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.മാത്രമല്ല രവീന്ദ്രനുമായിട്ടുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.