CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സി.എം.രവീന്ദ്രനെ ഇഡി വിട്ടയച്ചു.

കൊച്ചി / കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു വിട്ടയച്ചു.13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സി.എം.രവീന്ദ്രനെ അന്വേഷണ സംഘം വിട്ടയച്ചത്. ഇഡി ആവശ്യപ്പെട്ട ഒൻപത് രേഖകളിൽ, നൽകിയ നാല് രേഖകള്‍ ഒഴികെ ബാക്കിയുള്ളവ രവീന്ദ്രന്‍ നൽകേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം, സ്വത്ത് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് അടക്കം നാല് രേഖകൾ മാത്രമാണ് ഇഡിക്ക് രവീന്ദ്രൻ നൽകിയത്. ബാക്കിയുള്ള രേഖകൾ ഇ ഡി ആവശ്യപെട്ടിട്ടുണ്ടെന്നാണ് വിവരം. ചോദ്യങ്ങൾക്ക് നൽകിയ രവീന്ദ്രന്റെ മറുപടികളിൽ പലതും, അപൂർണവും അവ്യക്തവുമായിരുന്നു. ചില ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തു. അത് കൊണ്ടുതന്നെ,രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്നാണ് വിവരം.