അമേരിക്കയില്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗെന്ന് സുചന.

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 2 കോടിയിലധികം ആളുകള്‍ വോട്ടു രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇത് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗെന്ന് സുചന. 46ാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് അമേരിക്കയില്‍ നടക്കുന്നത്.
2016 ലെ തെരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം മൊത്തം വോട്ടുകളുടെ 16 ശതമാനത്തോളം വരുന്നതാണ് ഈ വര്‍ഷത്തെ പോളിംഗ് കണക്ക്. ഇത്രയധികം വോട്ടുകള്‍ ചരിത്രത്തിലാദ്യമായാണ് രേഖപ്പെടുത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്. ഇതേ രീതി പുരോഗമിക്കുകയാണെങ്കില്‍ 150 മില്യണ്‍ വരെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, കൊവിഡ് കേസ് വ്യാപിക്കുന്ന സാഹചര്യത്തിലും തിരക്കിട്ട പ്രചാരണ നടപടികളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിരാളി ജോ ബൈഡനും നടത്തുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷം ജോ ബൈഡന് തന്നെയാണ്. ഇനിയും തീരുമാനമെടുക്കാത്ത വോട്ടര്‍മാരെ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്് ഡൊണാള്‍ഡ് ട്രംപ്.