സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ നടന്ന രഹസ്യ യോഗവും വിവാദമായി.

സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ നടന്ന രഹസ്യ യോഗവും വിവാദമാവുന്നു.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ആശുപത്രി സന്ദർശിച്ചത്തിൽ പ്രതികരണവുമായി അനിൽ അക്കര എംഎൽഎ രംഗത്ത് വന്നു. ഏഴാം തിയതി വൈകുന്നേരം കേസിൽ അട്ടിമറി നടത്താനാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തെന്ന് തനിക്ക് തോന്നിയെന്നും ഇത് സംബന്ധിച്ച് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു എന്നും അനിൽ അക്കര പറഞ്ഞു. അതിന് ശേഷം താൻ വീട്ടിൽ പോയത് മെഡിക്കൽ കോളജ് വഴിയാണ് . പോയ വഴിക്കു താൻ തൃശൂർ മെഡിക്കൽ കോളജിൽ പോയി സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു .കൂടാതെ എൻഐഎ ഉദ്യോഗസ്ഥർക്ക് താൻ പരാതി നൽകിയിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ജൂലൈ 8-ാം തിയതി പോയിരുന്നു. എട്ടാം തിയതി രാത്രിയിൽ അടുത്ത ദിവസം മന്ത്രി എ.സി മൊയ്തീൻ അവിടെ എത്തുമെന്ന് പറഞ്ഞ് ഒരു ഫോൺകോൾ വന്നു. എന്തോ രഹസ്യ മീറ്റിംഗാണെന്നാണ് വിളിച്ചയാൾ പറഞ്ഞത് .അപ്പോൾ തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ വിളിച്ച് മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് എംഎൽഎയെ എങ്ങനെയാണ് ഒഴിവാക്കുന്നതെന്നു ചോദിച്ചു.
ഇത് സംബന്ധിച്ച പരാതി എൻഐഎക്കും, ഇ.ഡിക്കും, സിബിഐക്കുമെല്ലാം നൽകിയിട്ടുണ്ടെന്നും അനിൽ പറഞ്ഞു