വാക്സിനെടുത്തില്ല; ഓഫീസില്‍ വന്ന ജീവനക്കാരെ പിരിച്ചുവിട്ട് സിഎന്‍എന്‍
ന്യൂയോര്‍ക്ക്: വാക്സിന് എടുക്കാതെ ഓഫീസില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് സിഎന്‍എന്‍. അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ കഴിഞ്ഞ ദിവസം ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം.
എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്സിന് എടുത്തിരിക്കണമെന്ന്് സിഎന്‍എന്‍ അടുത്തിടെ നയം നടപ്പിലാക്കിയിരുന്നു. വാക്സീന് സംബന്ധിച്ച് സിഎന്‍എന്‍ മെമ്മോ നേരത്തെ എ.പി പുറത്തുവിട്ടിരുന്നു. അതേ സമയം വാക്സീന് എടുക്കാത്ത കാരണത്താല്‍ പിരിച്ചു വിട്ട ജീവനക്കാരുടെ വിവരങ്ങളോ, അവര്‍ എന്ത്് ജോലിയാണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിട്ടില്ല.
എടുത്തിരിക്കണമെന്നതില് യാതൊരു ഇളവും നല്‍കില്ലെന്ന്് സിഎന്‍എന്‍ നിയന്തിക്കുന്ന വര്‍ണര്‍ മീഡിയയുടെ സ്പോര്‍ട്സ് ആന്റ് ന്യൂസ് ഡയറക്ടറായ ജെഫ് സുക്കര്‍ പറഞ്ഞു.
സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ ഓഫീസില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും വാക്സിന് എടുത്തിരിക്കണമെന്നായിരുന്നു നേരത്തെ തന്നെ അറിയിച്ചിരുന്നത്.