Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയേക്കും.

യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയ തന്ത്ര ബാഗുവഴി വഴി നടന്ന വിവാദമായ സ്വർണ്ണ ക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയേക്കും. ചോദ്യം ചെയ്യലും തുടര്‍ന്നുണ്ടായേക്കാവുന്ന അറസ്റ്റും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശിവശങ്കറിന്റെ ആശുപത്രിവാസം തുടരുന്ന സാഹചര്യത്തിൽ മറ്റു നിയമവഴികള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണിത്. ശിവശങ്കർ ഐസിയുവില്‍ തന്നെ തുടര്‍ന്നാല്‍ സാങ്കേതിക അറസ്റ്റ് പോലും ചെയ്യാനാവാത്ത സാഹചര്യം ആണ് നിലവിലുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ശിവശങ്കർ ശ്രമിച്ചു വരവേ, ഇഡിയുടെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നതിനാൽ, മെഡിക്കല്‍ റിപ്പോര്‍ത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം തടയാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിര്‍ണായക ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഉത്തരം നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും ശിവശങ്കറെ കണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിക്ക് ഇതുവരെ മറുപടി നൽകാണാന് കൂട്ടാക്കാത്തത്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോണ്‍ടാക്ട് ആയി മുഖ്യമന്ത്രി, ശിവശങ്കറെ ചുമതലപ്പെടുത്തിയെന്ന സ്വപ്നയുടെ മൊഴി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ശിവശങ്കറിനെ ഉന്നതങ്ങളിലെ ഇടപെടലുകളെ തുടർന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി വരുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും പുറംവേദനയുടെ കാരണം പറഞ്ഞാണ് ശിവശങ്കര്‍ ആശുപത്രി വാസം ഉപേക്ഷിക്കാതെ തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button