CinemaKerala NewsLatest News

ട്രോള്‍ ആക്രമണം, കൈലാഷിനു പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നേരിടേണ്ടി വന്ന നടന്‍ കൈലാഷിനു പിന്തുണമായി സഹതാരങ്ങളും. ട്രോളിനു കാരണമായ മിഷന്‍ സി സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് ഇവര്‍ കൈലാഷിനു പിന്തുണ പ്രഖ്യാപിച്ചത്. സംവിധായകന്‍ അരുണ്‍ഗോപി, മാര്‍ത്താണ്ഡന്‍ നടന്മാരായ അപ്പാനി ശരത്, നന്ദന്‍ ഉണ്ണി എന്നിവരാണ് പിന്തുണയുമായി രംഗത്തുവന്നത്.

അരുണ്‍ ഗോപി: പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍… സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു…!! പലര്‍ക്കും ഇതൊക്കെ നേരമ്ബോക്കുകള്‍ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും… അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും… മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം…!! അപേക്ഷയാണ്.

‘മിഷന്‍ സി എന്ന സിനിമയുടെ കമ്മെന്റുകളില്‍ കുറച്ചു പേരെങ്കിലും വളരെ മോശമായാണ് കമെന്റുകള്‍ ഇട്ടിരിക്കുന്നത്. കൈലാഷ് എന്ന നടനെ അദ്ദേഹത്തിന്റെ തുടക്കക്കാലം മുതല്‍ എനിക്കറിയാം.. ഇത്രേയതികം കളിയാക്കലുകള്‍ അനുഭവിച്ച ഒരു നടന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. പക്ഷെ അയാള്‍ ചെയ്യുന്ന നല്ല ചിത്രങ്ങള്‍ നമ്മള്‍ അംഗീകരിക്കണം. ഇന്നും ഒരുപാട് ചിത്രങ്ങളുടെ ഭാഗമാണ് കൈലാഷ്. സിനിമാക്കകത്തു ഏതൊരാവശ്യം പറഞ്ഞാലും സാമ്ബത്തിക ലാഭം പോലും നോക്കാതെ ഏ തൊരു പുതിയ സംവിധായകനും നേരിട്ട് സമീപിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കൈലാഷ്. ദയവു ചെയ്ത് ഒരു സംരഭം, അത് കണ്ടിട്ടെങ്കിലും അഭിപ്രായം പറയാന്‍ ശ്രെമിക്കുക’, വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

ജി. മാര്‍ത്താണ്ഡന്‍: കളിയാക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കും അവര്‍ക്ക്‌ അതു മാത്രമെ അറിയു..കൈലാഷ്‌ പ്രേക്ഷകരുടെ സപ്പോര്‍ട്ടുള്ള മികച്ച കലാകാരനാണ്‌ നീ പൊളിക്കു മുത്തേ…

നന്ദന്‍ ഉണ്ണി: ഞാന്‍ ഇതേ വരെ പരിചയപ്പെടാത്ത ഒരാള്‍ ആണ് കൈലാഷ് ബ്രോ… അദ്ദേഹത്തിന് എതിരെ ഉള്ള ഈ സൈബര്‍ അറ്റാക്ക് വളരെ വേദന ഉളവാക്കുന്നു… വന്ദിച്ചിലിലും നിന്ദിക്കാതെ ഇരുന്നൂടെ സുഹൃത്തുക്കളേ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button