ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണങ്ങൾ രമേശ് ചെന്നിത്തല നിഷേധിച്ചു.

ആലപ്പുഴ / നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ലെന്ന പ്രചാരണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ് ഉളളത്. ചെന്നിത്തല പഞ്ചായത്തിൽ യു ഡി എഫ് എൽ ഡി എഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യു ഡി എഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബി ജെ പിയെ മാറ്റിനിറുത്താൻ എൽ ഡി എഫിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തല പറഞ്ഞു.
ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും പറഞ്ഞ രമേശ്,ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും മത്സരിക്കില്ലെന്ന അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു.‘ഞാന്‍ ചങ്ങനാശ്ശേരി, അരുവിക്കര, വട്ടിയൂര്‍കാവ്, എന്നിങ്ങനെ പലയിടങ്ങളില്‍ മത്സരിക്കുമെന്ന പ്രചാരണം നടത്തുന്നുണ്ട്. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപോലെയാണ് ഹരിപ്പാട്,’ ചെന്നിത്തല പറഞ്ഞു.