ലണ്ടനിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ട് വിമാനങ്ങള്‍ പറക്കും.
കൊച്ചി: ലണ്ടനിലേക്കും നേരിട്ട് വിമാനങ്ങള്‍ പറക്കും. ആഗസ്റ്റ് 18 മുതല്‍ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് സാഹചര്യത്തില്‍ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് ഇന്ത്യയെ മാറ്റിയതോടെ കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസ് ആരംഭിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ചകളിലാണ് സര്‍വ്വീസുണ്ടാകുക. രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് യുകെയില്‍ ഹീത്രൂവിലേയ്ക്ക് തിരിച്ച് പറക്കാനാണ് സാധ്യത. കോവിഡ് വ്യാപന സാധ്യത ഉള്ളതിനാല്‍ തന്നെ യാത്രയ്ക്ക് 3 ദിവസം മുമ്പും അവിടെ എത്തിയതിന് ശേഷവും നിര്‍ബന്ധമായി കോവിഡ് ടെസ്റ്റ് ചെയ്യണം.
കൂടാതെ യുകെയില്‍ എത്തി എട്ട് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് യുകെ ഗവണ്‍മെന്റ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം ആശങ്കകള്‍ മാറി യാത്ര തുടരാനാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍