പിണറായി വിജയന്റെ ഛായ ചിത്രം കാപ്പിപ്പൊടിയില്‍ തീര്‍ത്ത് മിലന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായ ചിത്രം കാപ്പിപ്പൊടിയില്‍ തീര്‍ത്ത് മിലന്‍. 10 അര മീറ്റര്‍ നീളവും 6 അര മീറ്റര്‍ വീതിയുമുള്ള ക്യാന്‍വാസില്‍ കാപ്പിപ്പൊടി ചാലിച്ച് നിറം പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ ഛായ ചിത്രം കാപ്പിപ്പൊടിയില്‍ വരച്ച മിലനെ തേടിയെത്തിയത് വലിയ നേട്ടമാണ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് മിലന്‍. 2 കിലോ കാപ്പിപ്പൊടി ഉപയോഗിച്ച് 8 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായത്. നിരവധി അനുമോദങ്ങളാണ് മിലനെ തേടി എത്തിയത്.
കുട്ടിക്കാലത്തു തന്നെ ചിത്ര രചനയോട് ഏറെ ഇഷ്ടം പുലര്‍ത്തിയിരുന്ന മിലന്‍ ചിത്ര രചന പഠിച്ചിരുന്നു. സ്‌കൂള്‍ കോളേജ് കാല ഘട്ടത്തില്‍ നിരവധി ചിത്രങ്ങള്‍ വരച്ചിരുന്നു. വേറിട്ട ഒരു സഞ്ചാര പാതയിലൂടെയാണ് മിലന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പല പരീക്ഷങ്ങള്‍ക്കൊടുവില്‍ കോഫി ആര്‍ട്ടില്‍ എത്തി. ലോക്കഡൗണ്‍ കാലത്ത് മിലന്റെ മനസ്സില്‍ തോന്നിയ ഒരു ചിന്തയാണ് ഒരു വലിയ ക്യാന്‍വാസില്‍ കാപ്പിപ്പൊടിയില്‍ ചാലിച്ച് ഒരു ചിത്രം വരയ്ക്കുക എന്നത്.
കൂട്ടുക്കാരുടെയും വീട്ടുകാരുടെയും പ്രോത്സാഹനത്തിനൊടുവില്‍ മിലന്‍ ചിത്രം വരച്ചു. പിണറായി വിജയനോടുള്ള സ്‌നേഹാദരവ് കാരണം അദ്ദേഹത്തെ തന്നെ മിലന്‍ ഇതിനായി തിരഞ്ഞെടുത്തു. പിന്നീട് മിലനെ തേടിയെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ ഛായ ചിത്രം കാപ്പിപ്പൊടിയില്‍ വരച്ചതിനുള്ള ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡാണ്.
കോന്നി മന്നം മൊമ്മോറിയല്‍ എന്‍ എസ് എസ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് മിലന്‍. പത്തനംതിട്ട ഓമല്ലൂര്‍, പുത്തന്‍പീടിക തുണ്ടുമണ്ണില്‍ മോന്‍സി തോമസിന്റെയും മിനി മോന്‍സിയുടെയും മകനാണ് മിലന്‍. മിലന്റെ ഇരട്ട സഹോദരന്‍ മെല്‍വിന്‍ ഒരു മിമിക്രി കലാകാരന്‍ കൂടിയാണ്. ഇലന്തൂര്‍ സെന്റ് തോമസ് ബഥനി സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചിത്ര രചന പൂര്‍ത്തിയാക്കിയത്. 8 മണിക്കൂര്‍ എടുത്താണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്്.