രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ.

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. സേനയുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. മേജർ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നൽകിയത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.


