Kerala NewsLatest News
ശബരിമല തുലാമാസ പൂജ: ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തും: കളക്ടർ

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തിൽ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിന് നിരോധനമുള്ളതിനാൽ ശബരിമല തീർഥാടകർക്ക് സ്‌നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.
ശബരിമല തുലാമാസ പൂജയ്ക്ക് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് വീഡിയോ കോൺഫറൻസ് മുഖേന വകുപ്പ് തല ഓഫീസർമാരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
മാസപൂജയ്ക്ക് പമ്പയിലേക്ക് താൽക്കാലികമായി ചെറിയ വാഹനങ്ങൾ കടത്തിവിടും. ആരോഗ്യ വകുപ്പിന്റെയും ദേവസ്വം ബോർഡിന്റേയും നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തും. കോവിഡ് പശ്ചാത്തലത്തിൽ പമ്പാനദിയിൽ ആരും കുളിക്കുന്നില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പുവരുത്തും. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഫയർ ഫോഴ്സിന്റെ ഓരോ ടീമിനെ വിന്യസിക്കും.