സിപിഎമ്മിലെ ഏകാധിപത്യത്തില്‍ മടുത്ത് കണ്ണൂരില്‍ കൂട്ടരാജി
കണ്ണൂര്‍: ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ മാന്തംകുണ്ടിലെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. ലോക്കല്‍ കമ്മിറ്റി മെമ്പറടക്കം 20 പേരാണ് സിപിഎം വിട്ട് സിപിഐയിലേക്ക് പോയത്. ലോക്കല്‍ സെക്രട്ടറിയുടെ വിഭാഗീയ പ്രവര്‍ത്തനം, പകപോക്കല്‍, സാമ്പത്തിക അരാജകത്വം മുതലായവ സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇത് നേതൃത്വത്തോട് പറഞ്ഞു മടുത്തുവെന്നും പാര്‍ട്ടി വിട്ടവര്‍ പറയുന്നു.
ഇത്തരക്കാരെ നേതാക്കള്‍ തന്നെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. വ്യക്തമായ തെളിവ് സഹിതം പരാതി നല്‍കിയിട്ടും പൂര്‍ണമായും അവഗണിക്കുന്ന സമീപനമാണ് ജില്ല കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവര്‍ ആരോപിച്ചു. സജീവമായി പ്രവര്‍ത്തിക്കുന്നവരെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി സ്വയം നേതൃത്വത്തില്‍ നിന്ന് ഒഴിവായവരെയൊക്കെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്.
സെക്രട്ടറിയുടെ വ്യക്തി താത്പര്യമാണ് ഇതിന് പിന്നിലുള്ളത്. നേതാക്കള്‍ക്ക് ഒരേ വിഷയത്തില്‍ ഇരട്ട നീതിയാണ്. പാര്‍ട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ല കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കള്ളനാണയങ്ങളെ സംരക്ഷിച്ചു പോകുന്ന നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. സിപിഎമ്മുമായി തുടര്‍ന്നു പോകാന്‍ സാധിക്കില്ല. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചുവെന്നും പുറത്തുപോയവര്‍ വ്യക്തമാക്കി.