വിവാഹ വീട്ടില്‍ തനി റൗഡിയായൊരു കളക്ടര്‍, വരനെ പിടിച്ചു തള്ളുകയും അഥിതികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു
ത്രിപുര: കോവിഡ് മാഹമാരിക്കാലത്തെ ഒരു കല്യാണവും അതുണ്ടാക്കിയ പൊല്ലാപ്പും ചെറുതല്ല. വെസ്റ്റ് ത്രിപുരയില്‍ വിവാഹ വേദിയില്‍ റൗഡിയായി കളക്ടര്‍. രണ്ട് വിവാഹചടങ്ങുകളാണ് കലക്ടര്‍ ശെലേഷ് കുമാര്‍ നേരിട്ടെത്തി നിര്‍ത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വീഡിയോയില്‍ കലക്ടര്‍ വിവാഹത്തിനെത്തിച്ചേര്‍ന്ന അതിഥികളെ കൈയ്യേറ്റം ചെയ്യുന്നതും വരനെ പിടിച്ച് തള്ളുന്നതും. കാണാം. വിവാഹവേദിയില്‍ നില്‍ക്കുന്ന വധുവിനോട് ഇറങ്ങി വരാനും അധിക്ഷേപത്തോടെ കലക്ടര്‍ ആവശ്യപ്പെട്ടു. വിവാഹവേദി സീല്‍ ചെയ്ത കലക്ടര്‍ വിവാഹത്തിനെത്തിച്ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി.
കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് പറഞ്ഞ് പൊലീസുദ്യോഗസ്ഥരെയും ഇദ്ദേഹം ശകാരിക്കുന്നുണ്ട്. എതിര്‍ക്കാന്‍ നിന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് കലക്ടര്‍ ഉത്തരവിട്ടത്. സംഭവം വിശദീകരിക്കാന്‍ ശ്രമിച്ച വധുവിന്റെ സഹോദരനെയും അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദേശപ്രകാരം 19 സ്ത്രീകളടക്കം 31 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കലക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്ഷമ ചോദിച്ചു കൊണ്ട് കലക്ടര്‍ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല തന്റെ നടപടിയെന്നും മാപ്പ് ചോദിക്കുന്നെന്നും ശൈലേഷ് കുമാര്‍ യാദവ് പറഞ്ഞു.