‘തുടര്‍ഭരണത്തില്‍ എനിക്കത്ര താല്‍പര്യമില്ല’; ഇന്നസെന്റ്
കൊല്ലം; കേരളത്തില്‍ തുടര്‍ ഭരണത്തിനോട് അത്ര താത്പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുമെന്നും അതിനാലാണ് തുടര്‍ഭരണത്തില്‍ താല്‍പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു.
ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇങ്ങോട്ട് വരുന്നു. അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് മാ്രമാണ് അവര്‍ക്ക് പറയാന്‍ ഉള്ളത്.
എനിക്ക് പപ്പടം വേണം എന്ന് പറഞ്ഞ് കുട്ടി കരഞ്ഞാല്‍ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല.അതോടെ മുഖ്യമന്ത്രി മാറി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നായി, അതും മാറി വിജയന്‍ എന്നാക്കി, ഇന്നസെന്റ് പരിഹസിച്ചു.
ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേയെന്ന്, ഇന്നസെന്റ് പറഞ്ഞു. .മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണത്തിലൂടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.