കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 3 പ്രതികളെ വെടിവയ്പിനുശേഷം അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ: സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. അറസ്റ്റിനിടെയുണ്ടായ ചെറിയ ഏറ്റുമുട്ടലിനൊടുവിൽ പ്രതികളുടെ കാലിൽ വെടിയേറ്റതായി പോലീസ് അറിയിച്ചു.
മധുര സ്വദേശിനിയായ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് അതിക്രമത്തിന് ഇരയായത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന 25 വയസ്സുകാരനായ സുഹൃത്തിനെ അക്രമിസംഘം വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു.
സംഭവം നടന്നത്:
സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർഥിനിയും ഒണ്ടിപുതൂരിലെ മൊബൈൽ ഷോപ്പ് ഉടമയായ സുഹൃത്തും കോയമ്പത്തൂർ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു. രാത്രി 11 മണിയോടെ മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘം ഇവരെ ഭീഷണിപ്പെടുത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രതികൾ കാറിന്റെ ചില്ലുകൾ തകർക്കുകയും യുവാവിനെ തലയിലും ശരീരത്തിലുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. യുവാവ് അബോധാവസ്ഥയിലായതോടെ, കാറിനുള്ളിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.
പോലീസ് ഉടൻതന്നെ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
tag: College student abducted and assaulted; 3 suspects arrested after encounter
				


