keralaKerala NewsLatest NewsNews

കയറി വാ മോനെ, എല്ലാം പരിഹരിക്കാം’; പ്രണയനൈരാശ്യം മൂലം ആത്മഹത്യചെയ്യാന്‍ പോയ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി കേരള പൊലീസ്

കൂടെ ഇരുന്നു, കരഞ്ഞു തീര്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന് അതില്‍ വിശ്വാസം തോന്നി

തിരുവനന്തപുരം : പ്രണയനൈരാശ്യം മൂലം ആത്മഹത്യചെയ്യാന്‍ പോയ 23കാരനെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം. അയിലം പാലത്തില്‍ കയറിയ പോത്തന്‍കോട് സ്വദേശിയായ യുവാവിനെയാണ് മരണത്തിന്റെ വക്കിൽ നിന്നും രക്ഷപെടുത്തിയത് . ബുധനാഴ്ച രാത്രിയാണ് സംഭവം. എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാമെന്നും കരയേണ്ടെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് ആറ്റിങ്ങല്‍ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരന്‍ പിള്ളയും യുവാവിനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. പ്രണയം തകര്‍ന്നതിന്റെ നൈരാശ്യം മൂലമാണ് ഇയാള്‍ പാലത്തില്‍നിന്ന് വാമനപുരം നദിയിലേക്ക് ചാടാന്‍ ശ്രമിച്ചത്. പ്രദേശവാസികള്‍ ആറ്റിങ്ങല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്‌ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരന്‍ പിള്ള എന്നിവര്‍ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. 

രാത്രി എട്ടുമണിയോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് എസ്‌ഐ ജിഷ്ണു പറഞ്ഞു. പുഴയിലേക്കു ചാടാനായി തൂണില്‍ പിടിച്ചു നില്‍ക്കുന്ന യുവാവിനെയാണ് കണ്ടത്. ആദ്യം സംസാരിച്ചു നോക്കിയിട്ട് യുവാവ് വഴങ്ങിയില്ല. പേരു പോലും പറയാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ചാടുമെന്ന അവസ്ഥയിലായിരുന്നു അവന്‍. ഞങ്ങള്‍ രണ്ടുപേരും മാറി മാറി സംസാരിച്ചു. ചുറ്റും ഉണ്ടായിരുന്ന ആളുകളെ ഒക്കെ മാറ്റി. പിന്നെയും സംസാരിച്ചപ്പോള്‍ അയാള്‍ വഴങ്ങി. ജീവിതത്തിലെ കുറേ പ്രശ്‌നങ്ങള്‍ പറഞ്ഞു. അതെല്ലാം ഞങ്ങള്‍ ക്ഷമയോടെ കേട്ടു. ഒടുവില്‍ താഴെ ഇറക്കി പാലത്തിന്റെ സൈഡില്‍ അവനൊപ്പം ഇരുന്നു. അവന് കരയണമെന്ന് പറഞ്ഞപ്പോള്‍ കൂടെ ഇരുന്നു. കരഞ്ഞു തീര്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന് അതില്‍ വിശ്വാസം തോന്നി. അവന്റെ കാര്യങ്ങള്‍ പറയാന്‍ അപ്പോള്‍ ആരെങ്കിലും വേണമായിരുന്നു. ഞങ്ങള്‍ അതാണ് ചെയ്തത്. ഒടുവില്‍ വീട്ടുകാരെയും വിളിച്ചു വരുത്തി കൂടെ വിടുകയായിരുന്നു. എനിക്കും പൊലീസ് ആകണമെന്നു പറഞ്ഞിട്ടാണ് അവന്‍ പോയത്. അപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും എസ്ഐ ജിഷ്ണു പറഞ്ഞു.

Come up, boy, everything can be resolved’; Kerala Police has pulled a young man back into life who was about to commit suicide due to love despair.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button