”പൊലീസ് സ്റ്റേഷനിലെ സേവനങ്ങൾക്കായി വരുന്നവർ അകത്ത് പ്രവേശിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം”; വിചിത്ര അറിയിപ്പുമായി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ
കൊല്ലത്ത് കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പുറത്തിറക്കിയ പുതിയ അറിയിപ്പ് ചർച്ചയാകുന്നു. പൊലീസ് സ്റ്റേഷനിലെ സേവനങ്ങൾക്കായി വരുന്നവർ അകത്ത് പ്രവേശിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം എന്നതാണ് അറിയിപ്പിന്റെ ഉള്ളടക്കം. വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു, അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് പ്രവേശനം സാധ്യമാകുക. സ്ഥലപരിമിതിയും പരാതിയുമായും മറ്റും നിരവധി പേർ സ്ഥിരമായി എത്തുന്നതുമാണ് ഇതിന് പിന്നിലെ കാരണം എന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നിരുന്നു. പരാതിക്കാരനൊപ്പം എത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കണ്ണനല്ലൂർ സി.ഐ മർദ്ദിച്ചുവെന്നായിരുന്നു അടുത്തിടെ വന്ന ആരോപണം. ഒരു കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചർച്ചയ്ക്കെത്തിയ തനിക്കു തന്നെ സി.ഐ ഉപദ്രവിച്ചുവെന്ന് സജീവ് പറഞ്ഞു. പരാതി പറയാനെത്തിയ പെൺകുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടിയെ “എടീ” എന്ന് വിളിച്ചതിനൊപ്പം, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കേണ്ട സ്ഥലം പൊലീസ് സ്റ്റേഷൻ അല്ലെന്നുമായിരുന്നു എസ്ഐയുടെ പ്രതികരണം.
Tag: Those coming for services at the police station must obtain permission before entering”; Kannanallur Police Station issues strange notice