Kerala NewsLatest News
ബിരിയാണി ചലഞ്ച്, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷണ വിതരണം; ഷാഫി പറമ്പിലും ഭാഗമായി
യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നിർധനരായ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്നതിന് സാമ്പത്തികം കണ്ടെത്തുന്നതിന് അരുൺ പാലിയത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് നടത്തി.
യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിൽ നിന്ന് ബിരിയാണി വാങ്ങി ചൂണ്ടി പത്താം മയിലിൽ ഉള്ള ഭിന്നശേഷിക്കാരായ കുട്ടികളെ താമസിപ്പിക്കുന്ന മദർ കെയർ എന്ന സ്ഥാപനത്തിലെ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തു ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ കുന്നത്തുനാട് മുൻ എംഎൽഎ വി പി സജീന്ദ്രൻ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിന്റെ യും സംസ്ഥാന ജില്ല നിയോജകമണ്ഡലം മണ്ഡലം ബൂത്ത് ഭാരവാഹികളും പങ്കെടുത്തു.