Kerala NewsLatest NewsNews

ന​ക്‌​സ​ല്‍ വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

തി​രു​വ​ന​ന്ത​പു​രം: തി​രു​നെ​ല്ലി കാ​ട്ടി​ല്‍ പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ച ന​ക്‌​സ​ല്‍ വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

വ​ര്‍​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​റി​യ​ക്കു​ട്ടി, അ​ന്ന​മ്മ, എ.​തോ​മ​സ്, എ.​ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക. വ​ര്‍​ഗീ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ച​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​ത​ല സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ഇ​ത് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

1970 ഫെ​ബ്രു​വ​രി 18നാ​ണ് വ​ര്‍​ഗീ​സ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ര്‍​ഗീ​സി​നെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

സ​ര്‍​ക്കാ​രി​ന് ഇ​ത് സം​ബ​ന്ധി​ച്ച്‌ നി​വേ​ദ​നം ന​ല്‍​കാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ങ്ങ​ള്‍ ന​ല്‍​കി​യ നി​വേ​ദ​നം പ​രി​ശോ​ധി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button