കുണ്ടറ പീഡനം; മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി
തിരുവനന്തപുരം: കുണ്ടറ പീഡനത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടതായി ആരോപിച്ച് ലോകായുക്തയില്‍ പരാതി നല്കി.
എന്‍സിപി നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി ഉയര്‍ത്തിയ പരാതിയില്‍ മന്ത്രി ശശീന്ദ്രന് ഇടപെട്ടത് വന്‍ വിവാദമായിരുന്നു. യുവതിയുടെ പീഡന പരാതി മന്ത്രി ഇടപെട്ട് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയുടെ പിതാവ് രംഗത്ത് വന്നതിനു പിന്നാലെയാണ് സംഭവം വിവാദമയാത്.
തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഈ നിലപാട് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ചൂണ്ടിക്കാട്ടി യുവതി തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചു.
ഇതിനിടയിലാണ് ഇപ്പോള്‍ വിവരാവകാശ പ്രവര്‍ത്തകനായ നവാസ് ലോകായുക്തയില്‍ മുഖ്യമന്ത്രി അടക്കം കേസില്‍ പെട്ടവര്ക്കെതിരായി പരാതി ഉന്നയിച്ചിരിക്കുന്നത്.