Kerala NewsLatest NewsNews
ഫിറോസ് കുന്നംപറമ്പില്‍ ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥി, കെടി ജലീലിനെതിരെ പരാതി

മലപ്പുറം: തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്ബലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ ടി ജലീലിനെതിരെ പരാതി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജിവാണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ കോണ്‍ഗ്രസ് വേഷം കെട്ടിച്ച ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെയാണ് ഇറക്കിയിരിക്കുന്നത് എന്ന കെടി ജലിലിന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അദ്ദേഹം ഒരു ലീഗ്കാരനാണ്. ഒരു സങ്കരയിനം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തന്നെ തോല്‍പ്പിക്കുവാന്‍ പറ്റുമോ എന്ന അവസാന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.