വ്യാജ വാര്‍ത്താ പ്രചരണം; പോലീസിനെതിരെ പരാതി
തൃശൂര്‍: തനിക്കെതിരെ വ്യാജപ്രചരണം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സിപിഎം നേതാവും തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ് ധനീഷ് രംഗത്ത്.
കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനിടെ ശാരീരിക അവശതമൂലം വഴിയരികില്‍ തളര്‍ന്നിരുന്ന തന്നെ മോശമായി ചിത്രീകരിച്ചത് പോലീസാണെന്നാണ് ധനീഷ് പറയുന്നത്. ഇരിങ്ങാലക്കുട വേളൂക്കരയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി ശാരീരിക അവശതമൂലം ധനീഷ് വഴിയരികില്‍ തളര്‍ന്നിരുന്നു പോയി. അതുവഴി വന്ന ഇരിങ്ങാലക്കുട പൊലീസ് പ്രസിഡന്റിനെ തട്ടിയെഴുന്നേല്‍പ്പിച്ചു. എന്നാല്‍ ആവശ്യത്തിന് വൈദ്യ സഹായം നല്‍കാത്ത പോലീസ് തളര്‍ന്നിരിക്കുന്ന ധനീഷിന്റെ ഫോട്ടോ എടുത്തു.
ഈ ചിത്രങ്ങള്‍ പിന്നീട് ‘മദ്യപിച്ച് അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രസിഡന്റിനെതിരെ നിരവധി കിംവതന്തികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ധനീഷ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
താന്‍ അബോധാവസ്തയിലായ ഫോട്ടോ പോലീസുകാര്‍ എടുക്കുകയും പിന്നീട് ആ ഫോട്ടോ എതിര്‍ പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തു എന്ന രീതിയിലാണ് ധനീഷ് പരാതി ഉന്നയിക്കുന്നത്. അതേസമയം വേളൂക്കര പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യകക്ഷിനിലയാണ്.
ധനീഷിനെ ഇവിടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയായിരുന്നു. തുടര്‍ന്ന് സിപിഎം നേതാവും തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റുമായ ധനീഷിനെതിരെ നിരവധി ആരേപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരാറുണ്ട്.
ഇതിനിടയിലാണ് ഇപ്പോള്‍ മദ്യപിച്ച് അവശനിലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്ന പ്രചരണവും നടക്കുന്നത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.