ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിച്ചെന്ന പരാതി; സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്
ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിയമപരമായ വശങ്ങളും മൊഴികളുമടക്കം പരിശോധിച്ച ശേഷമാണ് പാലക്കാട് നോർത്ത് ടൗൺ സി.ഐ, എസിപിക്ക് നൽകിയ റിപ്പോർട്ടിൽ നടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്.
എന്നാൽ, വിഷയത്തിൽ പൊലീസ് ഇരട്ടത്താപ്പ് കാണിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തപ്പോൾ, ഷാഫിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതിയിൽ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. “പിണറായിയുടെ പൊലീസ് ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഷാഫിയെ എംപി ആക്കിയത് പാർട്ടിയാണ്, പാർട്ടി എങ്ങനെ മൂന്നാം കക്ഷിയാകും?” എന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നേരിട്ടൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല എന്നിട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും, ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതായും അവർ ഓർമ്മിപ്പിച്ചു. ഇത് വ്യക്തമായ ഇരട്ടത്താപ്പാണെന്നാണ് പരാതിക്കാരുടെ ആരോപണം.
Tag: Complaint alleging abuse of MP Shafi Parambil; Police will not file a case against Suresh Babu