തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടുവെന്നാരോപിച്ച് പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരണപ്പെട്ടുവെന്നാരോപിച്ച് പരാതി ഉയർന്നു. ജോലിക്കിടെ കുഴഞ്ഞുവീണ 53 കാരനായ കണ്ണൂർ സ്വദേശി ശ്രീഹരിയെ കഴിഞ്ഞ മാസം 19-ന് ആശുപത്രിയിലെത്തിച്ചെങ്കിലും സമയബന്ധിതമായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. രോഗി നിലത്ത് കിടന്നിട്ടും ആശുപത്രി അധികൃതർ പ്രതികരിച്ചില്ലെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച തൊഴിലുടമ പറഞ്ഞു.
എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. രോഗിക്ക് സമയത്ത് തന്നെ ചികിത്സ നൽകിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ എത്തിച്ച ശേഷം കൂട്ടിരിപ്പുകാർ മടങ്ങിയതിനാൽ, കൂട്ടിരിപ്പുകാരില്ലാത്ത രോഗിയായി ചികിത്സ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സ സംബന്ധിച്ച വിവരം ബന്ധുക്കളെ അറിയിച്ചിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
Tag: Complaint filed at Thiruvananthapuram Medical College alleging that patient died without receiving treatment