CovidCrimeLatest NewsLaw,Local News

മീന്‍ വില്പ്പന നടത്തിയ വയോധികയ്ക്കു നേരെ പോലീസിന്റെ ക്രൂരത

കൊല്ലം: കോവിഡ് ലോക്ക് ഡൗണില്‍ ജനങ്ങള്‍ക് നേരെ പോലീസ് നടപ്പിലാക്കി വരുന്ന ക്രൂരതകളാണ് കുറച്ചു നാളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. അത്തരത്തില്‍ മീന്‍ വിറ്റു കൊണ്ടിരുന്ന മേരി എന്ന സ്ത്രീയോട് പോലീസ് കാണിച്ച അനീതിയും ചര്‍ച്ചാ വിഷയമാണ്. കൊല്ലത്ത് പാരിപ്പള്ളി – പരവൂര്‍ റോഡില്‍ അഞ്ചുതെങ്ങ് സ്വദേശിയായ മേരി റോഡരികില്‍ മീന്‍ വിറ്റു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസ് വന്ന് കച്ചവടം നിര്‍ത്തികുകയും മീന്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയാണ് ഉയരുന്നത്.

രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെയും പ്രാണന്‍ നിലനില്‍ക്കുന്നത് മേരിയുടെ മീന്‍ വില്പനയെ ആശ്രയിച്ചാണ്. ഇതിനിടയിലാണ് കോവിഡും ലോക്ക്ഡൗണ്‍ പ്രതിസന്ധിയും. ജീവന്‍ നിലനിര്‍ത്താന്‍ മീന്‍ വിറ്റേ മതിയാകൂ എന്ന അവസ്ഥ വന്നപ്പോള്‍ വാര്‍ദ്ധക്യ സഹജ രോഗം മറന്ന് മേരി മീന്‍വില്‍പ്പന വീണ്ടും തുടങ്ങി. റോഡരികില്‍ പുരയിടത്തില്‍ വച്ച് മേരി വില്‍പ്പന നടത്തുന്നതിനിടെ രണ്ടു ദിവസങ്ങളിലായി പോലീസ് വന്ന് ഇവിടെ മീന്‍ വില്‍പ്പ്‌ന നടത്തരുതെന്ന് പറഞ്ഞു.

എന്നാല്‍ പിന്നീടും വന്ന പോലീസ് പലകയുടെ തട്ടില്‍ വച്ച മീന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു. മീന്‍ മേരി കൊണ്ടു പോക്കോളാം എന്ന് പോലീസിനോട് കരഞ്ഞു പറഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നും ദയ ഉണ്ടായില്ല. തട്ടി തെറിപ്പിച്ച മീന്‍ അടുത്തുള്ള അഴുക്ക് ചാലില്‍ കളയുകയും ചെയ്തു. 16000 രൂപയോളം വിലയുള്ള മത്സ്യമാണ് പോലീസിന്റെ ക്രൂര പ്രവര്‍ത്തികാരണം മേരിക്ക് നഷ്ടമായത്.

ഒരു കുടുംബത്തിന്റെ മുഴുവന്‍ വരുമാന മാര്‍ഗമായ മീന്‍ വില്പ്പനയാണ് പോലീസ് ഇല്ലാതാക്കിയത്. പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇടപെടുകയും . ദയയില്ലാതെ കാണിച്ച പോലീസിന്റെ പ്രവര്‍ത്തികള്‍ക്ക് തക്കശിക്ഷ നല്‍കണമെന്ന ആവശ്യവും നാട്ടുക്കാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button