CinemaKerala NewsLatest News
ധര്‍മജന് പിന്നാലെ രമേശ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് ,ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി ചര്‍ച്ച നടത്തി

നടനും സംവിധായകനുമായ രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്രയി’ല്‍ പങ്കെടുക്കും. ഐശ്വര്യ കേരളയാത്ര ഹരിപ്പാട് എത്തുമ്ബോള്‍ പിഷാരടി അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സമാപനദിനമാണ് ഇന്ന്.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായി പിഷാരടി ചര്‍ച്ച നടത്തി. യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നതെന്നാണ് സൂചന. നേരത്തേ, പിഷാരടിയുടെ ഉറ്റസുഹൃത്തും നടനുമായ ധര്‍മജന്‍ കോണ്‍ഗ്രസിലേക്ക് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് ധര്‍മജന്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ രംഗപ്രവേശനം.