ഇന്‍സ്റ്റഗ്രാമിൽ അടിമുടി മാറ്റം;വേണ്ടായിരുന്നു എന്ന് ഉപയോക്താക്കളും

ഏറെ ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. ഓരോ തവണയും ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാല്‍ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യാന്‍ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവര്‍ക്കുമാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ഇനി ലൈവ് ചെയ്യാന്‍ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാന്‍ പറ്റുമായിരുന്നു. പക്ഷെ പല ചെറിയ ക്രിയേറ്റര്‍മാരേയും, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകള്‍ക്കും ഈ അപ്ഡേഷന്‍ ബാധിക്കും. അതിനാല്‍ തന്നെ ഒരു സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഈ മാറ്റത്തിനെ ചുറ്റിപ്പറ്റി വരുന്നത്. പക്ഷെ ഇതുവരെ എന്തുകൊണ്ടാണ് ഈ മാറ്റം എന്ന മെറ്റ അറിയിച്ചിട്ടില്ല.
Tag: Complete overhaul on Instagram; users say it was necessary