Kerala NewsLatest NewsNewsSabarimala
ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ: സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ വെര്‍ച്വര്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഹൈക്കോടതിയുടെ സമ്മതം വാങ്ങിയോ എന്നും കോടതി ചോദിച്ചു.
വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് കോടതി വ്യക്തമാക്കി. സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വെര്‍ച്വല്‍ ക്യൂ സംവിധാനം 2011 മുതല്‍ നടപ്പാക്കി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളില്‍ ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.