keralaKerala NewsLatest News

വര്‍ക്കലയില്‍ പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം; കാമുകന്റെ സുഹൃത്ത് മരിച്ചു

വര്‍ക്കലയില്‍ പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ കാമുകന്റെ സുഹൃത്തിന് ലഭിച്ച പരിക്ക് മരണത്തില്‍ കലാശിച്ചു. കൊല്ലം സ്വദേശിയായ അമല്‍ (23) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഒക്ടോബര്‍ 14നാണ് കണ്ണമ്പയില്‍ നടന്നത്. പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായുള്ള കൊല്ലം സ്വദേശി യുവാവിന്റെ പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളിലുമുള്ള വീട്ടുകാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രണയബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് തര്‍ക്കം കടുത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കാമുകന്റെ സുഹൃത്ത് അമലിന് അടിയേറ്റു.

അന്നു രാത്രി തന്നെ അമല്‍ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി മരണപ്പെട്ടു. ആദ്യം അമല്‍ തെങ്ങില്‍ നിന്ന് വീണാണ് പരിക്ക് പറ്റിയതെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വര്‍ക്കലയില്‍ വച്ച് അടിയേറ്റതാണെന്ന് ബന്ധുക്കള്‍ സമ്മതിച്ചു.

തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്മേല്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

Tag: Conflict over romantic relationship in Varkala; boyfriend’s friend dies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button