അമേരിക്കൻ സാരഥികൾക്ക് അഭിനന്ദന പ്രവാഹം: ആശംസകളുമായി മോദിയും രാഹുലും.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രമുഖർ. രാഷ്ട്രീയ കാർക്കും ലോക നേതാക്കൾക്കു മൊപ്പം സിനിമ താരങ്ങൾ വരെ ആശംസകളുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു.ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സംഭാവനകൾ എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
കമലാ ഹാരിസിനേയും മോദി അഭിനന്ദിച്ചു. കമലയുടെ വിജയം വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. കമലയുടെ ബന്ധുക്കൾ മാത്രമല്ല, എല്ലാ ഇന്ത്യൻ-അമേരിക്കക്കാർക്കും അഭിമാനിക്കാ വുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട് ‘ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.