ന്യൂഡല്‍ഹി : വര്‍ഷകാല സമ്മേളനത്തിനിടയിലെ ഭരണ പ്രതിപക്ഷ ബഹളം സഭയുടെ അന്തസ് ഇല്ലാതാക്കുന്നെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം തുടങ്ങിയ വിവാദങ്ങള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.
വിവാദങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണം എന്ന രീതിയിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിക്ഷേധം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയാന്‍ തയ്യാറാവുന്നില്ലെന്നാരോപിച്ച് എംപിമാര്‍ സഭയുടെ മേശപ്പുറത്ത് കയറുകയും കടലാസുകള്‍ കീറിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ഇതോടെ സഭയുടെ പവിത്രതയാണ് ഭരണ പ്രതിപക്ഷ എം.പി മാരുടെ പ്രവര്‍ത്തിയിലൂടെ ഇല്ലാതായതെന്നും അതില്‍ അതിയായ സങ്കടമുണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കി. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.