കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ധര്‍മ്മജന്‍ ബാലുശ്ശേരിയിലും സതീശന്‍ പാച്ചേനി കണ്ണൂരും മത്സരിക്കും

ന്യൂഡല്‍ഹി | കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.എഐസിസി അംഗീകാരം നല്‍കിയ സ്ഥാനാര്‍ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്തുവിട്ടത്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് തയ്യാറാക്കിയത്.
അവശേഷിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട് നടത്തും. കണ്ണൂരില്‍ സതീശന്‍ പാച്ചേനി, തലശ്ശേരിയില്‍ എംപി അരവിന്ദാക്ഷന്‍, പേരാവൂരില്‍ അഡ്വ സണ്ണി ജോസഫ്, മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി, സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ന്‍, നാദാപുരത്ത് അഡ്വ പ്രവീണ്‍ കുമാര്‍, ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ വികെ, കോഴിക്കോട് നോര്‍ത്തത്തില്‍ കെഎം അഭിജിത്ത്, ബേപ്പൂരില്‍ അഡ്വ പിഎം നിയാസ്, വണ്ടൂരില്‍ എപി അനില്‍ കുമാര്‍, പൊന്നാനിയില്‍ രോഹിത്, തൃത്താലയില്‍ വിടി ബല്‍റാം, ഷൊര്‍ണ്ണൂരില്‍ ഫിറോസ് ബാബു, ഒറ്റപ്പാലത്ത് ഡോ സരിന്‍ , പാലക്കാട് ഷാഫി പറമ്ബില്‍, മലമ്ബുഴയില്‍ എസ് കെ അനന്തകൃഷ്ണന്‍, തരൂരില്‍ കെ എ ഷീബ, ചിറ്റൂരില്‍ സുമേഷ് അച്ചുതന്‍, ആലത്തൂരില്‍ പാളയം പ്രദീപ്, ചേലക്കരയില്‍ ശ്രീകുമാര്‍ സിസി, കുന്ദംകുളത്ത് കെ ജയശങ്കര്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാകും.